സാമൂഹ്യദ്രോഹികളും ക്രിമിനലുകളും ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാരും, മനുഷ്യജീവനു പുല്ലുവിലപോലും കൽപ്പിക്കാത്ത പ്രൈവറ്റ് ബസ് ഡ്രൈവർമാരും മദ്യ-മണൽ മാഫിയകളുമൊക്കെ ഒരു നാടിന്റെ ശാപമായിമാറുന്ന കഥകൾ നിത്യേനയെന്നോണം കേൾക്കാറുണ്ട് നാം. എന്നാൽ ഇവരെയൊക്കെ കടത്തി വെട്ടുകയാണ്, എറണാകുളം ജില്ലയിലെ ആലുവ എന്ന ദേശത്ത് എഞ്ചിനീയർമാർ! എഞ്ചിനീയർമാരെന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും സിവിൽ എഞ്ചിനീയർമാരെന്ന് തിരുത്തിക്കൊള്ളട്ടെ. ഇരുപത്തയ്യായിരം മുതൽ ലക്ഷത്തിനു തൊട്ടു താഴെ വരെ പ്രതിമാസം ശമ്പളം മേടിക്കുന്ന ഈ സാങ്കേതിക വിദഗ്ധർ ഈ നാടിനോട് ചെയ്ത ഏതാനും ക്രൂരതകളുടെ, താഴെക്കൊടുത്തിരിക്കുന്ന വിവരണങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ, ഈ പ്രസ്താവനയിൽ അസാംഗത്യമില്ലെന്ന് ആർക്കും ബോധ്യപ്പെടുമെന്നുതന്നെയാണെന്റെ വിശ്വാസം.