Saturday, April 17, 2010

ബ്രാഹ്മണസർപ്പവും അന്തർജനത്തിന്റെ ആത്മാവും - ഒരു ‘മണിച്ചിത്രത്താഴ്’ മോഡൽ പഴങ്കഥ

കുറച്ചുകാലം മുമ്പാണ്. എന്നു പറഞ്ഞാൽ ഏകദേശം ഒരു നൂറു കൊല്ലം മുമ്പ്. ആലുവ തോട്ടയ്ക്കാട്ടുകര കുന്നത്ത് തറവാട്ടിലെ കാരണവർ അച്യുതൻ പിള്ള വക്കീലാണന്ന്. എലഞ്ഞാക്കോടത്ത് എന്നും എടയാളി എന്നും പേരുണ്ടായിരുന്ന ആലുവയിലെ തന്നെ മറ്റൊരു പുരാതന നായർ തറവാട്ടിലെ അം‌ഗമായിരുന്നു അദ്ദേഹം. കുട്ടിക്കാലത്ത് ഏതോ ഒരു സായിപ്പിന്റെ കൂടെ കൂടി ഇം‌ഗ്ലീഷ്‌ഭാഷ പഠിച്ച്, അന്നത്തെ മജിസ്ട്രേറ്റ് പരീക്ഷ പാസ്സായി, ആലങ്ങാട്ട് കച്ചേരിയിൽ വക്കീൽ ജോലി ആരംഭിച്ച്, പിന്നീട് ശ്രീമൂലം പ്രജാസഭാ മെമ്പറായും ആലുവാ നഗരസഭാ ഉപാദ്ധ്യക്ഷനായും തിളങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. ആലുവയ്ക്കടുത്ത തിരുവാലൂർ എന്ന ഗ്രാമത്തിലെ കുന്നത്ത് മൂലകുടുംബത്തിൽനിന്നും പാർവതി എന്ന പെൺകുട്ടിയെ കല്യാണം കഴിച്ച അദ്ദേഹം ഭാര്യയുമൊത്ത് ഇന്നത്തെ പറവൂർ കവലയ്ക്ക് കിഴക്കു ഭാഗത്തേക്ക് താമസം മാറി. പിന്നീടാണ് അദ്ദേഹം അവിടെ, ഇന്നത്തെ ഷാഡി ലെയ്‌നും ഫ്രെണ്ട്സ് ലെയ്‌നും ഇടയ്ക്കുള്ള ഒരേക്കർ അറുപത്തി ഒൻപത് സെന്റ് സ്ഥലത്തിനു നടുവിലായി ഓടിട്ട വലിയ വീടും പടിപ്പുരയുമൊക്കെ പണിത് ഞങ്ങളുടെ തറവാട് സ്ഥാപിക്കുന്നതും അവിടുത്തെ കാരണവരായി മാറുന്നതും. നായർ റെഗുലേഷനും മന്നത്തു പദ്മനാഭനുമൊക്കെ മുമ്പേതന്നെ മരുമക്കത്തായത്തിന്റെ തല തല്ലിപ്പൊളിച്ച് മക്കത്തായം ഞങ്ങളുടെ തറവാട്ടിൽ കൊണ്ടുവന്നത് അദ്ദേഹമാണ്. ക്ഷേത്രപ്രവേശന വിളംബരത്തിനൊക്കെ മുമ്പേതന്നെ ഹരിജനങ്ങളെ ഞങ്ങളുടെ തറവാട്ടിനകത്തു കയറ്റി കരക്കാരുടെ മുഴുവൻ എതിർപ്പും ആവോളം സമ്പാദിച്ചിരുന്നു ആ ക്രാന്തദർശി.

Wednesday, April 7, 2010

ഒരു സാധാരണ ചരമവൃത്താന്തം

                                                                                                     എൺപത്തിയേഴു വയസായ ഒരാൾ മരിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. ഏതു പ്രായത്തിലും ആർക്കും എപ്പോൾ വേണമെങ്കിലുംമരിക്കാവുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ഇക്കഴിഞ്ഞ മാർച്ച് ഏഴാം തീയതി മരിച്ച ഭാരതി പേരമ്മയുടെ കാര്യത്തിലും അതിനു വ്യത്യാസമൊന്നും ഇല്ല. എന്റെ അമ്മയുടെ ചേച്ചിയാണ് ഭാരതിപേരമ്മ. ചേച്ചിയെന്നാൽ സ്വന്തം ചേച്ചിയല്ല, വല്യമ്മയുടെ മകൾ. ഈ വല്യമ്മയെ അനിയത്തിമാരുടെ മക്കളെല്ലാം പേരമ്മ എന്നാണ് വിളിച്ചിരുന്നത്. ആ ഓർമ്മ നിലനിർത്താനായിരുന്നു, മകളും ഞങ്ങളെക്കൊണ്ട് ഭാരതി പേരമ്മ എന്ന് വിളിപ്പിച്ചത്.

ചേടത്തി-അനീത്തിമാരുടെ മക്കളിൽ ആദ്യം ഉദ്യോഗസ്ഥ ആയ ഭാരതി പേരമ്മയായിരുന്നു എന്റെ അമ്മയേയും മറ്റ് അനിയത്തിമാരെയും ഇടയ്ക്കെങ്കിലും സിനിമയ്ക്കൊക്കെ കൊണ്ടുപോയിരുന്നതും വെളിയിൽനിന്നും മസാലദോശ വാങ്ങിക്കൊടുത്തിരുന്നതും. സിനിമയും മസാല ദോശയുമൊക്കെ ആഡംബരത്തിന്റെ മേലാപ്പ് പുതച്ചിരുന്ന സമയവും, അച്ചടക്കത്തോടെ വളർന്നിരുന്ന നായർ തറവാടുകളിലെ പ്രായമായ പെൺകുട്ടികൾക്ക് ആൺ‌തുണയില്ലാതെ പുറത്തിറങ്ങി നടക്കാൻ നിയന്ത്രണങ്ങൾ ഒരുപാടുണ്ടായിരുന്ന കാലവും. അധ്യാപകവൃത്തിക്ക് എല്ലാ മാന്യതയും സമൂഹം ചാർത്തി കൊടുത്തിരുന്ന ആ കാലത്ത്, തോട്ടയ്ക്കാട്ടുകര ഗവ. എൽ.പി.സ്കൂളിലെ ടീച്ചറുംകൂടി ആയിരുന്ന ഭാരതിപ്പേരമ്മയുടെ കൂടെ കുട്ടികളെ അയക്കാൻ കാരണവന്മാർക്കും വല്യ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയങ്ങനെ, ഉത്സവത്തിന് പോണമെങ്കിലും സർക്കസിന് പോകണമെങ്കിലും, അനീത്തിക്കുട്ടികൾക്ക് ഭാരതിച്ചേച്ചി വേണമെന്നതായിരുന്നു അവസ്ഥ.

Thursday, April 1, 2010

“Where Women Reign” by Sujata Nair

I have got absolutely nothing to do with the authorship of this article. It appeared on the in-flight magazine of Air-India or Indian Airlines in the late 1980s or early 90s. I have searched various combinations of several key words and even full paragraphs in Google but it all ended up in negative results.

I gather the article is not available in the cyberspace, and thought of making it forthcoming somewhere. I do not know if by doing so I am doing the right thing. Also, if anyone rightly in that position, think I am infringing the copyright laws or violating any spaces of ethics or morality, I offer to withdraw this article right away.

Also there may be many who think I am trying to venerate a rotten social system long buried by history. I fully respect their freedom to harbor such sentiments. But this is for those who think otherwise. Also I find it somehow complimenting my own post titled ‘Paradevatha- Remnants of an era by-gone’ available in this blog.
............................................................................................
                                 Where Women Reign